ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയില്‍ കേള്‍ക്കും

കേരളത്തില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ ആര് ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ കേള്‍ക്കാം.

ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തല്‍ക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ തയാറാക്കിയത് ‘ടെക്ജെൻഷ്യ കമ്ബനി’യാണ്.

തൃപ്രയാര്‍ ശ്രീരാമക്ഷേത്ര സന്ദര്‍ശന വേളയില്‍ രാമായണ പാരായണം ഉള്‍പ്പെടെ ഇതോടെ ഹിന്ദിയില്‍ മനസിലാക്കാൻ മോദിക്ക് കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാഷിണി ചാലഞ്ച്’ മത്സരത്തിലേക്കു തയാറാക്കിയ ‘ഭാഷിണി പോഡിയം’ ആപ് ആണ് ചില മാറ്റങ്ങളോടെ ഇവിടെ സജജീകരിക്കുന്നത്.

ഇനി സമ്മേളനങ്ങളില്‍ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്നതിെൻറ പ്രയാസം കാണില്ല. ഒരു വാചകം കേട്ടശേഷം അതിന്റെ അര്‍ഥം ഉള്‍ക്കൊണ്ടു മൊഴിമാറ്റുന്ന ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വീഡിയോ കോണ്‍ഫറൻസു കളിലും വെബിനാറുകളിലും സംഭാഷണം പരിഭാഷ പ്പെടുത്തി കേള്‍പ്പിക്കുന്നതാണ് ഭാഷിണി ചാലഞ്ചില്‍ ടെൻജെൻഷ്യ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *