പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ്‌ മിസൈല്‍ പതിച്ചത്.

ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങള്‍ മിസൈലുകളാല്‍ ലക്ഷ്യമിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച പറഞ്ഞു. ഇറാനെതിരേ പാക്കിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങള്‍ ആണ്‌ ഈ ആക്രമണത്തിനു കാരണമെന്നാണ് സൂചന.

ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാര്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

2012 ല്‍ രൂപീകരിച്ച്‌ പാകിസ്ഥാനിലും ഇറാനിലുമായി പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അല്‍ ആദുല്‍. ഇറാന്‍റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ഷിയാ മുസ്‌ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയില്‍ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *