സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇടുക്കിയിേലക്ക് പോകാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇടുക്കിയിലേക്ക് പോകും ഒന്നിനെയും ഭയമില്ലെന്ന് ഗവര്‍ണര്‍.
തകിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. നിലവില്‍ ഗവര്‍ണര്‍ ആലുവ ഗസ്റ്റ് ഹൗസില്‍ തങ്ങുകയാണ്.അതേസമയം തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ രാവിലെ കറുത്ത ബാനര്‍ ഉയര്‍ത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച തൊടുപുഴയില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഇടുക്കി മുള്‍മുനയിലാണിപ്പോള്‍. ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് ജില്ല നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തുന്നുണ്ട്. ഇതിനിടെലാണ്, ഗവര്‍ണര്‍ ഇടുക്കിയിലേക്ക് എത്തുന്നത്. ഭൂനിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെയാണ് ഹര്‍ത്താലെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും തൊടുപുഴയിലെത്തുന്ന ഗവര്‍ണറെ തടയില്ലെന്നുമാണ് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചത്. ഗവര്‍ണറെ ഇടുക്കിയിലേക്ക് ക്ഷണിച്ച വ്യാപാരികളുടെ നടപടി ശരിയല്ലെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തുമ്ബോള്‍, പരിപാടി നേരത്തേതന്നെ നിശ്ചയിച്ചിരുന്നതാണെന്നാണ് വ്യാപാരി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇടുക്കിയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവൻ മാര്‍ച്ചെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഗവര്‍ണറുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് അതേ ദിവസംതന്നെ ഇടുക്കിയിലേക്ക് എത്തുന്നതെന്നാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസിന്‍റെ പ്രതികരണം. വ്യപാരികളുടെ പരിപാടിയില്‍ പങ്കെടുക്കാൻ പരമാവധി പ്രവര്‍ത്തകരെ തൊടുപുഴയില്‍ എത്തിക്കുമെന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്ബിള്ളിലും വ്യക്തമാക്കി. പാല്‍, പത്രം, ആശുപത്രികള്‍, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, വിവാഹ യാത്രകള്‍, മരണാനന്തര ചടങ്ങുകള്‍, ശബരിമല ഉള്‍പ്പെടെ തീര്‍ഥാടക വാഹനങ്ങള്‍ എന്നിവരെ ഹര്‍ത്താലില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയതായി എല്‍.ഡി.എഫ് അറിയിച്ചു. ഗവര്‍ണര്‍ എത്തുന്ന ദിവസം ഹര്‍ത്താലടക്കം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍ പറഞ്ഞു.