വൈദ്യുതി പ്രതിസന്ധി: ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ദീർഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രിംകോടതിയില്‍.

റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കുകയോ അല്ലെങ്കില്‍ താത്കാലികമായി വൈദ്യുതി ലഭ്യമാക്കാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് കാരണം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടവും കടുത്ത വൈദ്യുതി ക്ഷാമവുമാണ് നേരിടേണ്ടി വരുന്നത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകള്‍ റദ്ദായതോടെ, ഉയർന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ്. ഇത് കെഎസ്‌ഇബിക്കും സംസ്ഥാന സർക്കാരിനും വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *