കോട്ടയം: പൂഞ്ഞാർ മണ്ഡലത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി നാലരക്കോടി രൂപ എത്തിയെന്നും അതില്‍ പ്രാദേശിക നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്നുമുള്ള സ്വന്തം വെളിപ്പെടുത്തല്‍ തള്ളി മുൻ എംഎല്‍എ പി.സി.
ജോർജ്. ചില പ്രാദേശിക നേതാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന ബോധ്യം വന്നതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എരുമേലിയില്‍ നടന്ന പാർട്ടി യോഗത്തില്‍, മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് പി.സി. ജോർജ് ആരോപിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, തുക സംബന്ധിച്ച വിവരങ്ങള്‍ കൃത്യമാണെന്നും പണം ആരും തിരിമറി നടത്തിയിട്ടില്ലെന്നും പാർട്ടി നേതൃത്വം കണക്കുകള്‍ ബോധ്യപ്പെടുത്തിയതോടെയാണ് അദ്ദേഹം മുൻ നിലപാടില്‍ നിന്ന് പിന്മാറിയത്.
