സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി ,ഉമ്മൻ ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി

സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പതിനായിരം എംഎസ്‌എംഇ ആരംഭിക്കുമെന്നും ഗ്ലോബല്‍ ജോബ് വാച്ച്‌ ടവർ രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.


10,000 എംഎസ്‌എംഇ കള്‍ തുടങ്ങാനായി സഹായം നല്‍കും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറില്‍ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍. ജോണ്‍സണ്‍ മാസ്റ്ററിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും.

25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകള്‍ക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയല്‍ ഇന്റർനാഷണല്‍ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയില്‍. 100 കോടി രൂപ വകയിരുത്തി.വിദ്യാർത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *