പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിർത്തിയിലും പാകിസ്താൻ തങ്ങളുടെ പ്രതിബദ്ധത പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇന്ത്യ ഈ നീക്കം പരിഗണിക്കുന്നത്. 2021 ഫെബ്രുവരിയിലെ വെടിനിർത്തല്‍ കരാർ ഉണ്ടായിരുന്നിട്ടും, പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനകളായ ലഷ്കർ-ഇ-ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് തുടരുന്നു.
സ്നൈപ്പർ ആക്രമണങ്ങളിലൂടെയും ഷെല്ലാക്രമണത്തിലൂടെയും പാകിസ്ഥാൻ പലവട്ടം വെടിനിർത്തല്‍ കരാർ ലംഘിച്ചു, 2023 നും 2024 നും ഇടയില്‍ അത്തരം സംഭവങ്ങള്‍ വർദ്ധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതിർത്തിയില്‍ സമാധാനം ഉറപ്പാക്കാൻ 2021 ഫെബ്രുവരി 25ന് ഇരുരാജ്യങ്ങളും വെടിനിർത്തല്‍ കരാർ പുതുക്കിയത്.