‘നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐടി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച കേസില്‍ എസ്‌ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു.

മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉള്‍പ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.

കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി ഇന്നലെ മൊഴി നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്‌ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്‌ഐ ടി രേഖപ്പെടുത്തിയത്.

കേസ് ഡയറി തിരുത്താൻ തങ്ങള്‍ക്ക് സമ്മർദ്ദം ഉണ്ടായിരുന്നെന്നാണ് എസ്‌ഐമാർ നല്‍കിയ മൊഴി. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം ഉണ്ടായിരുന്നുവെന്ന എസ്‌ഐടി റിപ്പോർട്ടിന്റെ പിന്നാലെയാണ് എസ്‌ഐ മാർക്ക് ഹാജരാവാൻ എസ്‌ഐ ടി നോട്ടീസ് നല്‍കിയത്. നിർണായക മൊഴി ലഭിച്ചതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്‌ഐടിയുടെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *