ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പോലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും.
പരിക്കേറ്റ പോലീസുകാർ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻഡ് ചെയ്യും.
മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പോലീസിന്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജൻസ് മേധാവിയും റിപ്പോർട്ട് നല്‍കും. അതേസമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.
