കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തില്‍ ഗാസയില്‍ മൂന്നു മാധ്യമപ്രവർത്തകർ അടക്കം 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
സെൻട്രല്‍ ഗാസയിലെ അല്‍ സഹ്റ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകരുടെ മരണം.
ഹമാസ് ഭീകര സംഘടനയുടെ ഡ്രോണ്‍ പ്രവർത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഇവരുടെ നടപടികള്‍ സൈനികർക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ആക്രമണം നടത്തേണ്ടിവന്നത്. സംഭവം പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു.
ഗാസയിലെ പല ഭാഗങ്ങളിലായി ഉണ്ടായ മറ്റ് ആക്രമണങ്ങളിലാണ് എട്ടുപേർ കൂടി മരിച്ചത്. ഇതില്‍ പത്തും 13ഉം പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് വെടിനിർത്തല്‍ പ്രബല്യത്തില്‍ വന്നശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 466 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചത്
