‘കുട്ടി ആണാണോ പെണ്ണാണോ എന്ന് ഒരാഴ്‌ചകൂടി കഴിയുമ്പോള്‍ അറിയാം, പൂരത്തിന് വെടിക്കെട്ടില്ലാത്തതിന്റെ നിരാശ ഒഴിവായി’

കോണ്‍ഗ്രസ് നേതാക്കളുടെ പി ആർ പോരില്‍ പ്രതികരിച്ച്‌ കെ മുരളീധരൻ. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാല്‍ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്‌ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും പി ആർ വർക്കുകളൊന്നും പരിധിവിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോര് കനക്കുന്നതിനിടെയാണ് നേതാക്കള്‍ പി ആർ വർക്കുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കായി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തില്‍ പരസ്യം വന്നിരുന്നു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി പ്രജിൻ ബാബുവിന്റെ പേരിലാണ് പരസ്യം നല്‍കിയത്. ചെന്നിത്തലയുടെ രാഷ്‌ട്രീയ യാത്രയും സംഭാവനകളും വിവരിക്കുന്നതായിരുന്നു പരസ്യം.

രമേശ് ചെന്നിത്തലയെ വാഴ്‌ത്തി ജനനായകൻ വീഡിയോയും രംഗത്തെത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്‌തകവും അണിയറയില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *