മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്നും മുന്നോട്ടും ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ.
അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം. മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നല്‍കണം. അടിയന്തര നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബന്ധപ്പെട്ടവർ സ്വീകരിക്കണം. അതിനായി ഒരു സംവിധാന ഒരുക്കണം. കർശന നടപടിള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
