സിപിഎം, എസ്ഡിപിഐ നേതാക്കള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു. അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണം; ഹര്‍ജിയുമായി ജി. സുധാകരൻ

 സിപിഎം, എസ്ഡിപിഐ നേതാക്കള്‍ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ജി.

സുധാകരൻ ഹൈക്കോടതിയില്‍ ഹർജി നല്‍കി. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്.

വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവർ വെല്ലുവിളിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. ഇതേ ആവശ്യമുയർത്തി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും

ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു.

എന്നാല്‍ അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *