തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്റര്‍ കെ. സുധാകരൻ എം.പിയെ സന്ദര്‍ശിച്ചു

പാർട്ടി വിട്ട സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ എം.പിയെ സന്ദർശിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയത്. കെ. സുധാകരൻ എം.പി ഗോവിന്ദൻ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.

തളിപ്പറമ്പില്‍ യു.ഡി.എഫ് പിൻതുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ’ എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമർപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരൻ്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ടി. കെ ഗോവിന്ദൻ മാസ്റ്റർ എത്തിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *