സർക്കാർ ഇന്ന് രാജിവെക്കണമെന്ന് താൻ പറയില്ലെന്നും സതീശൻ പറഞ്ഞു. ‘സർക്കാർ ഭരിച്ചിട്ട് ഒന്ന് കൂടി വഷളാകട്ടേ.
അവർ കമ്മ്യൂണിസ്റ്റ് സർക്കാരല്ല, തീവ്ര വലതുപക്ഷ സർക്കാരാണ്. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ സർക്കാരാണ്. ഡല്‍ഹിയിലിരിക്കുന്ന ഏമാന്മാരെ പേടിച്ച് ഭരിക്കുന്ന സർക്കാരാണ്. ജനങ്ങളെ മറന്ന, മുതലാളിത്ത സർക്കാരാണ്. അതിനാണ് ജനം പ്രതിഫലം നല്‍കിയത്. അത് മനസിലായില്ലെങ്കില്‍ നമുക്ക് സന്തോഷം. അത് തിരിച്ചറിയാതെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ക്ക് കുറച്ച് കൂടി നല്ലതാണ്, നന്നായി ഭരിച്ചാല്‍ നമുക്ക് ബുദ്ധിമുട്ടല്ലേ’, സതീശൻ പരിഹസിച്ചു.
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പി വി അൻവറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്ന് ആവർത്തിക്കുകയാണ് വി ഡി സതീശൻ. കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല.ശശി തരൂർ തന്നേക്കാള്‍ മുതിർന്നയാളാണെന്നും പാർട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.