അടുത്ത പൊങ്കാലക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും: വി.ഡി.സതീശൻ

അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

പൊങ്കാലയർപ്പിക്കാൻ കുടുംബത്തിനൊപ്പം തലസ്ഥാനത്ത് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്ഡ് തീരുമാനിക്കും. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം.

യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും സതീശന് പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില് തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞവര്ഷവും രമേഷ് പിഷാരടിയുടെ പേര് ചര്ച്ചയിലുണ്ടായിരുന്നു.

അധികാരം ഇല്ലാത്തകാലത്തും കോണ്ഗ്രസിന്റെ ഒപ്പം നിന്നൊരാളാണ് രമേഷ് പിഷാരടി. മട്ടന്നൂരില് കെ.കെ.ഷൈലജ പരാജയപ്പെടും. അതിനാലാണ് മണ്ഡലംമാറാൻ അവർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *