നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്, ആവശ്യവുമായി ഭര്‍ത്താവ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.

കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോട് തന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫോണിലൂടെയും ചിലരോട് നേരിട്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തിരുന്നു.

യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

ആറന്മുളയിലെ സിറ്റിംഗ് എംഎല്‍എയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയായി വീണയുടെ പേര് മാത്രമാണ് ജില്ലാകമ്മിറ്റി, സംസ്ഥാനകമ്മിറ്റിക്ക് ശിപാർശചെയ്തത്. ഈ സാഹചര്യത്തിലാണ് ജോർജ് ജോസഫ് ഇത്തരമൊരു ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *