മതം എന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു ഉപാധി മാത്രം ; കേരള സ്റ്റോറി 2-നെതിരെ ആഞ്ഞടിച്ച്‌ മേജര്‍ രവി

വിവാദമായ ‘ദി കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ സംവിധായകൻ മേജർ രവി. മതം എന്നത് രാഷ്ട്രീയപ്പാർട്ടികള്‍ക്ക് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു ഉപാധി മാത്രമാണെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പ്രതികരിച്ചു.

ഭക്ഷണകാര്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിനെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംവിധായകൻ എന്ന നിലയില്‍ താൻ എന്നും മതസൗഹാർദത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും, സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകളോട് പുച്ഛമാണെന്നും മേജർ രവി അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

സിനിമയിലെ ദൃശ്യങ്ങള്‍ വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ഭീതിയിലാണ് സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ പ്രവർത്തകരും. മുൻപ് നടന്ന ഓപ്പറേഷൻ സിന്ദൂർ പോലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള പുറത്തുനിന്നുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും മേജർ രവി ഓർമ്മിപ്പിച്ചു. ട്രെയ്‌ലറിന് ലഭിക്കുന്ന കടുത്ത വിമർശനങ്ങള്‍ കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ പ്രതികരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *