തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ല; കെ സി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട. അര്‍ഹതയുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ അവര്‍ക്കു നല്‍കും. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് വേണുഗോപാല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ ഭവനസന്ദര്‍ശനത്തിന് ഈ മാസം 20ന് തുടക്കമാകും. 28വരെയാണ് ഭവന സന്ദര്‍ശനം നടത്തുക. നേതാക്കളും ഭവനസന്ദര്‍ശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് കെപിസിസി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *