കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം നടന്നതായി പരാതി.
വോട്ട് ചോദിക്കാനായി കോളേജ് കാമ്ബസില്‍ പ്രവേശിച്ച സന്ദീപിനെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നില്‍ എസ്എഫ്ഐ പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
