ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കം

മുതിര്‍ന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജി സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച്‌ സംസാരിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദന്‍ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പര്‍ഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

പരിഗണിക്കണ്ടതില്ല എന്ന എംവി ഗോവിന്ദന്റെ വാര്‍ത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി അം?ഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരന്‍ എടുത്തത്. എന്നാല്‍, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവില്‍ സിപിഎം. എംവി ഗോവിന്ദന്‍ ജി സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയും ചെയ്തു. താന്‍ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ സുധാകരനെ ധരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാര്‍ട്ടി അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ജി സുധാകരന്‍ മെമ്പര്‍ഷിപ് പുതുക്കില്ലെന്ന നിലപാട് പാര്‍ട്ടി സെക്രട്ടറിയോടും ആവര്‍ത്തിക്കുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *