ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്ബ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.
ബാലഗോപാല്‍ അറിയിച്ചു. അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയില്‍ ആഗസ്റ്റ് മാസത്തെ പെൻഷനാണ് നല്‍കുന്നത്. ക്രിസ്മസിന് മുമ്ബ് ഗുണഭോക്താക്കള്‍ക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശംം. ഡിസംബറിലെ പെൻഷൻ തുകയും ചേര്‍ത്ത് അഞ്ച് മാസത്തെ കുടിശികയായിരുന്നു നിലവില്‍ വണ്ടായിരുന്നത്.
പെൻഷൻ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും പണം ലഭിക്കും. 900 കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍.ഡി,എഫ് സര്‍ക്കാരുകള്‍ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ 2300 കോടിയോളം രൂപയും നല്‍കി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാബേസിലുള്ളത്. മസ്റ്ററിംഗ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.