ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യത്തെ കുറിച്ച്‌ കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ മുരളീധരൻ 

പാർട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസില്‍ ഉള്‍പ്പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്.

അതിനുശേഷം വരുന്ന കാര്യത്തെ കുറിച്ച്‌ കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. കൂട്ടത്തില്‍ കൂട്ടാൻ കൊള്ളാത്തതുകൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇനി അതിനെകുറിച്ച്‌ ഒരുചർച്ചയുടെയും ആവശ്യമില്ല. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കട്ടെ കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്കാരം കോണ്‍ഗ്രസിനില്ല. ഇത് ജനങ്ങളെ സേവിക്കേണ്ട പാർട്ടി ആണ്. സ്വർണം കട്ടവരെയും സ്ത്രീ ലംബടന്മാരെയും ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല.

ഇനി വിപ്പ് കൊടുത്താല്‍ പോലും അനുസരിക്കണം എന്നില്ല. ഗുരുതരമായ ആരോപണങ്ങളും അതിജീവിതമാരുടെ എണ്ണവും കൂടിയപ്പോഴാണ് പുറത്താക്കല്‍ എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചതെന്നും കെ മുരളീധരൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *