മോഹൻലാനിനെ ആദരിക്കുന്ന വേദിയിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി.
രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായി പരിപാടിയെ മാറ്റിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
മോഹൻലാല്‍ കേരളത്തിൻ്റെ പൊതു സ്വത്താണ്. ദേശീയ പുരസ്കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. മോഹൻലാലിന്റെ ചടങ്ങ് ആയതിനാല്‍ ഞങ്ങള്‍ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.