ദേശീയ പാതകളില്‍ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുളള ടോള്‍ ശേഖരണം നടപ്പാക്കും ;നിതിൻ ഗഡ്കരി

ദേശീയ പാതകളില്‍ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുളള ടോള്‍ ശേഖരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി .

മള്‍ട്ടി ലെയ്ൻഫ്രീ ഫ്ളോ (എം.എല്‍എഫ്‌എഫ്) ടോള്‍ സിസ്റ്റവും എഐ അടിസ്ഥാനമാക്കിയുള്ള ഹൈവേ നിയന്ത്രണ സംവിധാനവുമാണ് ഇതിനായി ഏർപ്പെടുത്തുകയെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

ടോള്‍പ്ലാസകളില്‍ കാത്തുകിടക്കുന്ന സ്ഥിതി പൂർണ്ണമായും അവസാനിക്കും.

രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്.

മുൻകാലങ്ങളില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനായി വാഹനം 3 മുതല്‍ 10 മിനിറ്റ്‌വരെ നിർത്തിയിടേണ്ടി വന്നിരുന്നു.

ഹാസ്ട്രാഗ് ഏർപ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റില്‍ താഴെയായി കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എഫ്‌എഫ് വരുന്നതോടെ 80 കിലോ മീറ്റർ വേഗത്തില്‍ കാറുകള്‍ക്ക് ടോള്‍ ഗോറ്റുകള്‍ കടന്നുപോകാൻ സാധിക്കും.

ജിപിഎസ്, ഓട്ടമാറ്റിക് നമ്ബർ പേ്‌ളറ്റ് റെക്കഗ്‌നിഷൻ ക്യാമറകള്‍ എന്നിവ സ്ഥാപിച്ച്‌ എഐ സഹായത്തോടെയാണ് ടോള്‍ നിർണയിക്കുന്നത്.

നാഷനല്‍ പേയ്‌മെന്റ് കോർപറേഷൻ തയ്യാറാക്കിയ നാഷനല്‍ ഇലക്‌ട്രോണിക് ടോള്‍ കലക്ഷൻ സംവിധാനം വഴി ഫാസ്ടാഗില്‍ നിന്ന് തുക ഈടാക്കും.

ടോള്‍ പ്ലാസകളില്‍ വാഹനം നിർത്തുന്നത് പ്രതിവർഷം 1500 കോടിരൂപയുടെ ഇന്ധന നഷ്ടമുണ്ടാക്കിയിരുന്നു.

ഇത് ഒഴിവാക്കാൻ കഴിയുമെന്നും ടോള്‍ ശേഖരണം കാര്യക്ഷമമാക്കുന്നതിലൂടെ കേന്ദ്രസർക്കാരിന് 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *