തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് നിർദേശം.
എഡിജിപി എച്ച്.വെങ്കിടേഷാണ് തുടരന്വേഷണത്തിന് നിർദേശം നല്‍കിയത്. പരാതി വ്യാജമായിരുന്നോയെന്നടക്കം വിശദമായി സംഭവം അന്വേഷിക്കാനാണ് എഡിജിപിയുടെ നിർദേശം. ബിന്ദു പരാതി നല്‍കുകയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തും. തുടരന്വേഷണം നടക്കുകയാണെങ്കില്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷണം നടത്തുമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസുകാർക്ക് എഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാന്യമായി പെരുമാറിയില്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.