രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് ഷാഫി പറമ്ബില്‍ എംപി. പരാതിയില്‍ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു.
പാര്‍ട്ടിക്ക് ലഭിച്ച പരാതി ഉടന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ? സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും സിപിഐഎം നല്‍കിയില്ല. നിയപരമായി തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
