കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ദേശീയപാത 66-ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ ആറുവരി പാതയും നാലുവരി പാതയുടെ വികസനവും ഉള്‍ക്കൊളളുന്ന പദ്ധതി നടപ്പാക്കുന്നതിനായി എന്‍എച്ച്‌എഐയും ആര്‍ഐടിഇഎസും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്.
