തൃശൂര്‍ വോട്ട് കൊള്ള. സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്.ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്ബര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവര്‍ക്കും വോട്ടുള്ളത്

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്. തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്.

ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്ബർ ബൂത്തിലെ വോട്ടർപട്ടികയിലാണ് ഇരുവർക്കും വോട്ടുള്ളത്.

സുഭാഷിന്റെ ഇരവിപുരത്തെ മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. വോട്ടർപട്ടികയില്‍ 1114,1116 എന്നീ ക്രമനമ്ബറുകളിലാണ് ഇരുവരുടെയും പേരുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും പേര് തൃശൂർ വോട്ടർപട്ടികയില്‍ ചേർത്തത്.

തൃശൂരില്‍ രണ്ടുപേരും വോട്ട് ചെയ്തുവെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

സുഭാഷ് ഗോപി തൃശൂരില്‍ കൊടുത്തത് അച്ഛന്റെ പേരാണ്. എന്നാല്‍ കൊല്ലത്ത് നല്‍കിയത് അമ്മയുടെ പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *