ഡല്‍ഹി കാർ സ്‌ഫോടനത്തില്‍ ചാവേറായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ-നബിയുടെ കശ്മീരിലെ വീട് സുരക്ഷാ സേന തകർത്തു.
ഇന്ന് പുലർച്ചെ, തെക്കൻ കശ്മീരിലെ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തിലായിരുന്നു വീട് തകർത്തത് .
തിങ്കളാഴ്ച 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായ ഉമർ ആണ് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് . സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും അമ്മയില്‍ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്ബിളുകള്‍ പരിശോധിച്ചാണ് കാറില്‍ ഉമറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇന്ത്യൻ മണ്ണില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവർക്ക് സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവർക്കെതിരെയും ഈ നടപടി സ്വീകരിച്ചിരുന്നു.ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോള്‍ട്ട് റൈഫിളുകള്‍ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതിന് പിന്നാലെയായിരുന്നു ഡല്‍ഹി സ്‌ഫോടനം. ഉമറിന്റെ ഡോക്ടർമാരും കൂട്ടാളികളുമായ മുസമ്മില്‍, ഷഹീൻ സയീദ് എന്നീ രണ്ട് ഡോക്ടർമാരും ഇപ്പോള്‍ കസ്റ്റഡിയിലാണ്.
ഫരീദാബാദില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അവരെ ചോദ്യം ചെയ്തുവരികയാണ്
