തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറായെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ. സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാവും തെരഞ്ഞെടുപ്പ് ഫലമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
വർഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വെല്‍ഫെയർ പാർട്ടിയേയും എസ്ഡിപിയേയും യുഡിഎഫില്‍ ഉറപ്പിച്ച് നിർത്താനാനാണ് ലീഗിന്റെ ശ്രമമെന്നുെ എല്‍ഡിഎഫ് കണ്‍വീനർ ആരോപിച്ചു.
വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ ആരംഭിച്ചു.
വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണ് സർക്കാർ അവസാനം നടത്തിയ പ്രഖ്യാപനങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയും.
അഭ്യന്തരവകുപ്പിനും, ആരോഗ്യവകുപ്പിനും എതിരായ വലിയ വികാരമുണ്ട്. കൂട്ടായമയുടെ വിയജമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
