പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത് എന്നതിനാല്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുക.പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയിരുന്നു.
പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല.
ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു.തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിക്കുക. ഈ വിവരങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.