കഴിഞ്ഞ അഞ്ചു സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ മൊത്തത്തില്‍ 10.57 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍.
ഇതില്‍ 5.52 ലക്ഷം കോടി രൂപ വന്‍കിട വ്യവസായങ്ങളുമായി ബന്ധപ്പെട്ടാണ്.
കഴിഞ്ഞ അഞ്ച് സാമ്ബത്തിക വര്‍ഷം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ മൊത്തം 10.57 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു. ആര്‍ബിഐ കണക്കുകള്‍ ഉദ്ധരിച്ച് രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 7.15 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി തിരിച്ചുപിടിക്കുകയും ചെയ്തതായും മന്ത്രി അറിയിച്ചു.
അഞ്ച് വര്‍ഷത്തിനിടെ തട്ടിപ്പിന്റെ പേരില്‍ എല്ലാ ബാങ്കുകളും എഴുതിത്തള്ളിയ 93,874 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായി ബാങ്കുകള്‍ അവരുടെ ബാലന്‍സ് ഷീറ്റ് വൃത്തിയാക്കുന്നതിനും നികുതി ആനുകൂല്യം നേടുന്നതിനും മൂലധനം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടര്‍ന്ന് വരികയാണ്. കൂടാതെ വായ്പ എഴുതിത്തള്ളുന്നതിന്റെ ആഘാതം പതിവായി വിലയിരുത്താറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.