തൃശൂരില്‍ വോട്ട തട്ടിപ്പ് നടന്നു എന്ന ആരോപണത്തില്‍ മറുപടി പറയാന്‍ സുരേഷ്ഗോപിക്കും ബിജെപിയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പ്രതികരിക്കാത്തിടത്തോളം കാലം അത് ശരിയാണെന്നും അദ്ദേഹത്തിന് അതിന് പറയാന്‍ മറുപടി ഇല്ലാത്തത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് കരുതേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്.
വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും സുരേഷ്ഗോപിയുടെ 11 വോട്ടുകള്‍ മാത്രമല്ല തൃശൂരിലെ ഒരു ഫ്ളാറ്റില്‍ ഇല്ലാത്ത ആളുകളുടെ പേര് ചേര്‍ത്ത വിവാദത്തില്‍ ഒരു വീട്ടമ്മ പ്രതികരിച്ചിരുന്നതായും വി.ഡി. സതീശന് പറഞ്ഞു. ജനനേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ എല്ലായ്പ്പോഴും ആരോപണം ഉണ്ടാകാറുണ്ട്. ആരോപണം ശരിയല്ലെങ്കില അതിനെതിരേ പ്രതികരിക്കാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ടെന്നും ഇല്ലെങ്കില്‍ ഇല്ലെന്ന് ജനങ്ങളോട് പറയുകയാണ് വേണ്ടതെന്നും പഞ്ഞു.
വോട്ടുതട്ടിപ്പ് വിവാദത്തില്‍ ബിജെപി രാജ്യത്തുടനീളം പ്രതിക്കൂട്ടിലാണ്. രാഹുല്‍ഗാന്ധി വളരെ കൃത്യമായും തെളിവുകളോടെ നിഷേധിക്കാന്‍ കഴിയാത്ത വിധത്തിലാണ് അവതരിപ്പിച്ചത്. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ജനഹിതം അട്ടിമറിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോട്കൂടിയാണ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം ഉണ്ടാകുന്നതെന്നും പറഞ്ഞു. നേരത്തേ പാലക്കാട്ടും ഇത്തരം ശ്രമങ്ങളുണ്ടായി. എന്നാല്‍ അന്ന് താനടക്കമുള്ള യുഡിഎഫ് നേതാക്കളും കോണ്‍ഗ്രസും അതിശക്തമായി അന്ന് അതിനെ എതിര്‍ത്തു.