ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ല; വി. ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രത്യേക ഗ്രൂപ്പ് യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോണ്‍ഗ്രസില്‍ തർക്കം രൂക്ഷം വി. ടി ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവൃത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

തൃത്താലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷന്റെ പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്.

ഡിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 30 ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബല്‍റാമിന്റെ, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തില്‍ വിമർശനം ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃത്താലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു ബല്‍റാമിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *