ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടും. തുടര്‍ന്ന് സെഷന്‍സ് കോടതി വാദം കേള്‍ക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വേണ്ടി എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും.

ബോബി ചെമ്മണ്ണൂര്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചു എന്നും മോശം ഭാഷയില്‍ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്
അതേസമയം, ബോബിയെ കൊണ്ടുപോയ പൊലീസ് വാഹനം ബോചെ അനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസ് എടുക്കും. കൃത്യനിര്‍വഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂര്‍ അനുകൂലികള്‍ വാഹനം തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *