തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. തുടര്‍ന്ന് യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി വ്യക്തമാക്കി.
പരാതി സ്വീകരിച്ചതും വിചാരണ നടത്തിയതും ഓണ്‍ലൈനിലൂടെയാണ്.
പിതാവിനെതിരെ സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രായം 30 കഴിഞ്ഞ്ടടും പിതാവ് വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകുന്നില്ലായെന്നും വരുന്ന കല്ല്യാണാലോചനകള്‍ പിതാവി തള്ളികളയുകയാണെന്നുമായിരുന്നു യുവതിയുടെ പരാതി. മാതാവ് സമ്മതിച്ചട്ടും തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യാനായി പാതാവ് സമ്മതിക്കുന്നില്ലായെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതി കേട്ടതിന് ശേഷം റിയാദ് മേഖലയിലെ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയുടെതായിരുന്നു തീരുമാനം. യുവതിയുടെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്നും കോടതിയിലേക്ക് മാറ്റി തുടര്‍ന്ന് അപ്പീല്‍ കോടതിയും ഈ വിധി ശരിവയ്ക്കുകയായിരുന്നു.
പിതാവിനും മകള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് കോടതി ശ്രമിച്ചിരുന്നെങ്കിലും അത് വിഫലമായതിന് പിന്നാലെ രക്ഷാകര്‍തൃത്വം മാറ്റുകയായിരുന്നു. യുവതിക്ക് ഇഷ്ടപ്പെട്ട ആളെ കോടതിയുടെ രക്ഷകര്‍തൃത്വത്തില്‍ വിവാഹം ചെയ്യാമെന്നും കോടതി പറഞ്ഞു. സുഹൃത്തിന്റെ സഹോദരനുമായിയാണ് യുവതിയുടെ വിവാഹം നടക്കുന്നത്.