മുന്‍ മലപ്പുറം എസ്പി സുജിത് ദാസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ പീഡന പരാതിയില്‍ പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
പൊന്നാനി സ്വദേശിനിയുടെ പരാതിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം.
വീട്ടമ്മ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദ്ദേശം. പീഡന ആരോപണത്തില്‍ മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ലായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. 2022 ല്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്.
പൊന്നാനി എസ്‌എച്ച്‌ഒ ,ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്നാണ് പരാതി.