കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ ഫിലിം തീര്‍ന്നു; നിരവധി രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് വീണ്ടും പണിമുടക്കിയതായി പരാതി. നിരവധി രോഗികളാണ് ഫിലിം തീര്‍ന്നതോടെ ദുരിതത്തിലായത്.

റീഡര്‍ തകരാറിലായതോടെ കഴിഞ്ഞ ദിവസവും എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.

എന്നാല്‍ എക്‌സറേ ഫിലിമിന് ഇന്നലെ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.

സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ബീച്ച്‌ ആശുപത്രി. യാത്രാക്കൂലി മാത്രം കൈയില്‍ കരുതി ആശുപത്രിയില്‍ എത്തിയവരാണ് ദുരിതത്തിലായത്. എക്‌സറേ പുറത്തു നിന്ന് എടുക്കണമെന്ന് അറിഞ്ഞതോടെ പലരും തിരിച്ചു പോയി. എന്നാല്‍ ചിലര്‍ രോഷാകുലരായി.

Leave a Reply

Your email address will not be published. Required fields are marked *