ഹരിയാനയിലെ 20 മണ്ഡലങ്ങളിലെ ക്രമക്കേട് നടന്നതായി ആരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ജയ്റാം രമേശ്, പവന്‍ ഖേര, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച്‌ ആശങ്കകള്‍ അറിയിച്ചത്.
പല മണ്ഡലങ്ങളിലെയും വോട്ടെണ്ണലില്‍ സംശയമുന്നയിച്ച്‌ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നേതാക്കള്‍ കമ്മീഷനെ സന്ദര്‍ശിച്ചത്.

പരാതികളുന്നയിക്കപ്പെട്ട വോട്ടിങ്ങ് മെഷീനുകള്‍ സീല്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പവന്‍ ഖേര മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 20 മണ്ഡലങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13 നിയോജക മണ്ഡലങ്ങളിലെ രേഖകള്‍ ശേഖരിക്കുന്നുണ്ടെന്നും അതും കമ്മീഷന് മുമ്ബാകെ സമര്‍പ്പിക്കുമെന്നും പവന്‍ ഖേര വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *