പ്രണവ് മോഹൻലാല്‍- വിനീത് ശ്രീനിവാസൻ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

പ്രണവ് മോഹൻലാല്‍- വിനീത് ശ്രീനിവാസൻ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 23 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂള്‍ എഴുപുന്നയില്‍ പൂര്‍ത്തിയായത്.

നിവിൻ പോളി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, ധ്യാൻ ശ്രീനിവാസൻ, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് , ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയതാരനിരയുണ്ട്. വിനീത് ശ്രീനിവാസനും താരനിരയിലുണ്ട്. വിനീതിന്റെ രചനയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒരുങ്ങുന്നത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരീര ഭാരം കുറിച്ച്‌ മേക്കോവറിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. അമൃത് രംഗനാഥാണ് സംഗീതം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹൻലാല്‍ നായകനായി അഭിനയിച്ച ചിത്രമാണ് ഹൃദയം. കഴിഞ്ഞ വര്‍ഷം വൻവിജയം നേടിയ ഹൃദയത്തിനുശേഷം വിനീതും പ്രണവും വീണ്ടും ഒരുമിക്കുന്നതിനാല്‍ വൻ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവു ചിത്രം കൂടിയായിരുന്നു ഹൃദയം.

Leave a Reply

Your email address will not be published. Required fields are marked *