ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകള്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ചര്‍ച്ചകള്‍ക്ക് ശേഷമേ ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടു വരൂവെന്നും ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതിപക്ഷവുമായി ഉടന്‍ രാജ്‌നാഥ് സിംഗ് ചര്‍ച്ച തുടങ്ങും.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വിപുലമായ കൂടിയാലോചന നടത്തി സമവായമുണ്ടാക്കാനും മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഭരണഘടന ഭേദഗതി പാസ്സാക്കാനുള്ള സംഖ്യയില്ലാത്ത സര്‍ക്കാരിന്റെ നീക്കം മറ്റൊരു നാടകം മാത്രമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.