ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസറള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.

പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു. അതേസമയം ലെബനന്‍ അതിര്‍ത്തിയില്‍ നടന്ന ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ നടത്തിയ അക്രമണം എല്ലാ പരിമിതികളും ലംഘിച്ചുള്ളതാണെന്നും സുരക്ഷയ്ക്കും മാനവികതയ്ക്കുമേറ്റ വലിയ തിരിച്ചടിയാണെന്നും ഹസ്സന്‍ നസറള്ള പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. 450 പേര്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *