എഡിജിപി അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്ബാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും. സസ്പെന്‍ഷനിലായ എസ് പി സുജിത്ദാസിനെതിരെയും അന്വേഷണം നടക്കും.

ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *