സൂപ്പർ ലീഗ് ആവശത്തിനോടൊപ്പം ഓണാഘോഷവും

കോഴിക്കോട്: മൈതാനത്ത് വിസ്മയങ്ങൾ നിറച്ച കാലിക്കറ്റ് എഫ് സി താരങ്ങളും മുഖ്യ പരിശീലകൻ ഓസ്ട്രേലിയൻ സ്വദേശി ഇയാൻ ആൻഡ്രൂ ഗില്ലനും കസവിൻമുണ്ടുടുത്ത് മലയാളക്കരയുടെ ഓണാഘോഷത്തിലും പങ്ക്ചേർന്നു. കാലിക്കറ്റ് എഫ് സിയുടെ മുഖ്യ പ്രായോചകരായ ആസ്റ്റർ മിംസ് ആശുപത്രിയുടെ ജീവനക്കരോടൊപ്പമായിരുന്നു ടീമിൻ്റെ ഓണാഘോഷം. ടീം അംഗങ്ങളെ മാവേലി വേഷധാരികളുടെയും,മറ്റു കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ ഹംസ, സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത്, സി എം എസ് ഡോ.എബ്രഹാം മാമൻ, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ ചടങ്ങുകളും മത്സരങ്ങളും വിദേശ താരങ്ങൾ ഉൾപ്പെടുന്ന ടീമിന് നവ്യാനുഭവമായി. ഓണം പോലുള്ള സാംസ്കാരിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്നും കേരളീയ കലകൾ ലോക പ്രസിദ്ധമാണെന്നും ഇയാൻ ആൻഡ്രൂ ഗില്ലൻ പറഞ്ഞു. കൂടാതെ നഗരത്തിലെ പ്രാധാന പാതയോരത്ത് മികച്ച ശുചിത്യത്തോടെ ഹോസ്പിറ്റലിനെ കാത്തു സൂക്ഷിക്കുന്ന ഹൗസ്‌കീപ്പിംഗ് തൊലിയാളികളെ പ്രത്യേകം അഭിനന്ദിക്കുകയും, ആശുപത്രിയിൽ ജനിക്കുന്ന എല്ലാ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്കും ഫലവൃക്ഷത്തൈ സമ്മാനിക്കുന്ന ‘ പിറവി ‘ പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *