യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിക്കാൻ കാരണം ഇരയുടെ തന്നെ മൊഴിയിലെ വൈരുദ്ധ്യം.
2012ല്‍ സിനിമയില്‍ അവസരം ചോദിച്ച് ചെന്നപ്പോള്‍ ബെംഗളൂരുവില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എന്നാല്‍ പീഡിപ്പിച്ചു എന്ന് പറയുന്ന ഹോട്ടല്‍ പ്രവർത്തനം ആരംഭിച്ചത് 2015 ന് ശേഷമാണ് എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഒരു മൊഴിയും പരാതിയും പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷം നല്‍കിയത് അവിശ്വസനീയമാണ് എന്ന് കോടതി പറയുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി കോടതി സംവിധായകന് ജാമ്യം അനുവദിക്കുക ആയിരുന്നു.
ഇരയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യാ വസ്തുതാ വിരുദ്ധമാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹർജിക്കാരൻ സമർപ്പിച്ചിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയ തന്നെ ബെംഗളൂരുവിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് ഇരയുടെ ആരോപണം. ആ സമയം അങ്ങനെ ഒരു ഹോട്ടലേ പ്രവർത്തിക്കുന്നില്ല എന്നാണ് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയത്.
2012ല്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട്ടെ ലൊക്കേഷനില്‍ വെച്ചാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. തുടർന്ന് ടിഷ്യു പേപ്പറില്‍ ഫോണ്‍ നമ്ബർ കുറിച്ചുനല്‍കി. രഞ്ജിത്ത് പറഞ്ഞ പ്രകാരം രണ്ട് ദിവസത്തിനു ശേഷം ബെംഗളൂരുവിലെ ഹോട്ടലില്‍ എത്തി. സംവിധായകൻ റൂമില്‍ മദ്യപിക്കുകയായിരുന്നു. തന്നോട് സംസാരിച്ച ശേഷം നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മദ്യം നല്‍കിയ ശേഷം ലൈംഗിക പീഡനം നടത്തി എന്നാണ് പരാതി. നടി രേവതിക്ക് തൻ്റെ നഗ്നചിത്രം അയച്ചുകൊടുത്തു എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.