നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ കരമന പൊലീസ് കേസെടുത്തു.
തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് കേസ് തൊടുപുഴ പൊലീസിന് കൈമാറും.
ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന ആലുവയിലെ നടിയുടെ പേരിലും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.