ജമ്മു കശ്മീരിലെ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം: ഖനനം തുടങ്ങുമെന്ന് മന്ത്രി കിഷൻ റെഡ്ഡി

ജമ്മു കശ്മീരില്‍ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

2023 ഫെബ്രുവരിയില്‍ ആണ് രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തിയത് . ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പര്യവേഷണം. ജമ്മുവിലെ റാസി മേഖലയില്‍ മേഖലയില്‍ 59 ലക്ഷം ടണ്‍ ലിഫിയം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ലിഥിയം ഖനനത്തിന് കമ്ബനികളെ ക്ഷണിക്കുന്നതിനുള്ള ആദ്യപടിയായി പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഈ പരിശോധന പൂർത്തിയായാല്‍ ഉടൻ ഖനനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ മുതല്‍ ഇലക്‌ട്രിക് കാർ വരെയുള്ളവയുടെ ബാറ്ററി നിർമിക്കാനാണ് ലിഥിയം ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മൂലകമാണ് ലിഥിയം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ ലിഥിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഖനനം ആരംഭിക്കുന്നതോടെ ഇറക്കുമതി കുറയ്‌ക്കാനാകുമെന്നാണ്
കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *