ഗുരുവായൂരമ്ബല നടയില്‍ ‘അഴകിയ ലൈല’ ഉപയോഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സംഗീത സംവിധായകൻ

കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് പുറത്തെത്തിയ പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രമായിരുന്നു ഗുരുവായൂരമ്ബല നടയില്‍. ചിത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു.

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മികച്ച കളക്ഷനോടെയാണ് മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തില്‍ ‘അഴകിയ ലൈല’ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി.

മെയ് 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 27ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ ഈ ഗാനം എത്തിയതിനെതിരെ സിർപ്പി രംഗത്തെത്തിയത്. ഈ സംഭവം എന്നെ ഏറെ വിഷമിപ്പിച്ചു, എന്നാല്‍ സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊന്നും താനില്ലെന്നും സിർപ്പി പറഞ്ഞു.

കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം ആയിരുന്നു. സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേർക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടും. പാട്ടിന്റെ അവകാശം നിർമ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ല, ആരും അറിയിച്ചില്ല എന്നുമാണ് സിർപ്പി വ്യക്തമാക്കിയിരിക്കുന്നത്.

1996ല്‍ ‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ ഗാനമായിരുന്നു ‘അഴകിയ ലൈല’. കാർത്തിക്കും രംഭയും ജോഡികളായി എത്തിയ ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതേസമയം, ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയില്‍ ‘കണ്‍മണി അൻപോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജയും രംഗത്തെത്തിയിരുന്നു

കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. ഗുരുവായൂർ അമ്ബലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *