‘നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും’; ലോക്കോപൈലറ്റുമാര്‍ക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി

രാജ്യത്തെ എല്ലാ ലോക്കോപൈലറ്റുമാരുടെയും ആശങ്കകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്കോപൈലറ്റുമാരെ കണ്ടശേഷം ഇന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

നരേന്ദ്ര മോദി ഭരണകൂടത്തില്‍ ലോക്കോപൈലറ്റുമാരുടെ ജീവിതം മുഴുവനായും താളംതെറ്റിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ ആശ്രയിക്കുന്ന ആളുകള്‍ക്ക് സ്വന്തം ജീവിതത്തില്‍ വിശ്വാസമില്ലെന്നും പറഞ്ഞു. ‘എഞ്ചിനുകളില്‍ ടോയ്‌ലെറ്റുകള്‍ ഇല്ല, എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്നോ ലീവുകള്‍ എങ്ങനെയെന്നോ അറിയില്ല. ഇവര്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണ്’; രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഘട്ടങ്ങളില്‍ ഇവരെക്കൊണ്ട് ട്രെയിന്‍ ഓടിക്കുന്നത്, ഇവരുടെയും യാത്രക്കാരുടെയും ജീവന് അപകടമാണെന്നും രാഹുല്‍ പറഞ്ഞു. ലോക്കോപൈലറ്റുമാരുടെ പ്രശ്‌നം ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കൃത്യമായ പരിഹാരം ഉണ്ടാക്കുമെന്നും രാഹുല്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *